കോഴിക്കോട് - നഗരത്തിലെ പ്രമുഖ വ്യാപാരികള്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത്. കത്തെഴുതിയ ഇരുവര്‍ സംഘത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു. മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന ഇവരുടെ ഓഫീസില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി.
മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി പണം നല്‍കണമെന്നും ഇല്ലെങ്കില്‍ ബിസിനസ് തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് വ്യാപാരികള്‍ക്ക് കത്ത് ലഭിച്ചത്. വയനാട്ടില്‍നിന്ന് രജിസ്റ്റേഡായാണ് കത്തുകള്‍ വന്നത്. കത്തുകള്‍ അയച്ചവര്‍ കോഴിക്കോട് സ്വദേശികളാണെന്ന് സംശയിക്കുന്നു. കോഴിക്കോട്‌നിന്ന് കാര്‍ മാര്‍ഗം വയനാട്ടിലെത്തി രജിസ്റ്റര്‍ കത്ത് അയച്ചതായി പോലീസ് കരുതുന്നു. മാവോയിസ്റ്റുകളുടെ പേരില്‍ തട്ടിപ്പ് നടത്തുകയായിരുന്നോ എന്നും സംശയിക്കുന്നു. പാറോപ്പടി സ്വദേശിയുടെ ഓഫീസ് ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു.