കരുവാരകുണ്ട്- കോവിഡിനെ തുടര്‍ന്നു രണ്ടാഴ്ചയ്ക്കിടെ ഒരേ കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു. കരുവാരകുണ്ട് കേമ്പിന്‍കുന്നിലെ പരേതനായ പള്ളിയാല്‍തൊടി വേലായുധന്റെ മകന്‍ മുകേഷ് (32) ആണ് ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. മുകേഷിന്റെ പിതാവ് വേലായുധന്‍ പത്തു ദിവസം മുമ്പും വേലായുധന്റെ അമ്മ കുഞ്ഞിപ്പെണ്ണ് ജൂലൈ ഒന്നിനും കോവിഡിനെ തുടര്‍ന്നു ചികിത്സയിലിരിക്കേ മരിച്ചിരുന്നു.
കോവിഡ് ഭേദമായെങ്കിലും ന്യൂമോണിയ രൂക്ഷമായതിനെ തുടര്‍ന്ന് ദിവസങ്ങളായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുകേഷ്. ഭാര്യ: സുമി.ശാരദയാണ് മാതാവ്.