മക്ക- ഹജ് തീർഥാടകർക്കിടയിൽ ഹറംകാര്യ വകുപ്പ് ഇന്നലെ സൗജന്യമായി 20,000 കുടകൾ വിതരണം ചെയ്തു. ആദ്യമായി ഹറമിലെത്തിയ തീർഥാടകർക്കിടയും ഹറം ജീവനക്കാർക്കുമിടയിലാണ് ഇന്നലെ കുടകൾ വിതരണം ചെയ്തത്. കടുത്ത ചൂടിൽനിന്ന് തീർഥാടകർക്കും ജീവനക്കാർക്കും സംരക്ഷണം നൽകാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് കുട വിതരണ പദ്ധതി നടപ്പാക്കുന്നതെന്ന് ഹറംകാര്യ വകുപ്പിലെ സാമൂഹിക സേവന വിഭാഗം മേധാവി ജനാദി ബിൻ അലി മുദഖലി പറഞ്ഞു.