കോഴിക്കോട് - അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിന് കോഴിക്കോട്ടെ ഫോട്ടോ ജേണലിസ്റ്റ് ഫോറത്തിന്റെ ആദരാഞ്ജലി.
കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഫോട്ടോഗ്രാഫര്‍മാര്‍ ദീപം തെളിയിച്ച് ആദരാഞ്ജലി അര്‍പ്പിച്ചു. കോഴിക്കോട് ജില്ലയിലെ പല ഫോട്ടോ ജേണലിസ്റ്റുകളുമായും വ്യക്തിപരമായ ബന്ധം പുലര്‍ത്തിയിരുന്ന ഡാനിഷ് സിദ്ദീഖിയുടെ ആകസ്മിക മരണം തീരാനഷ്ടമാണെന്ന് അനുശോചന യോഗം അഭിപ്രായപ്പെട്ടു. യുദ്ധമുഖങ്ങളിലെ വ്യതസ്തതയാര്‍ന്ന പല ചിത്രങ്ങളും വായനക്കാ മുന്നിലെത്തിച്ചത് ഡാനിഷിന്റെ ക്യാമറ കണ്ണിലൂടെയായിരുന്നു.
ഫോട്ടോ ജേണലിസ്റ്റ് ഫോറം കണ്‍വീന്‍ എം.ടി വിധുരാജ്, കെ.രാഗേഷ്, നിധീഷ് കൃഷ്ണന്‍, രാജേഷ് മേനോന്‍, രമേശ് കൊട്ടൂളി, സാജന്‍ വി നമ്പ്യാര്‍, സജീഷ് ശങ്കര്‍, ബിനുരാജ്, രോഹിത് തയ്യില്‍, വിശ്വജിത്, സി.കെ. തന്‍സീര്‍, ടി. എച്ച്. ജധീര്‍, എ.ആര്‍.സി. അരുണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
---
ഡാനിഷ് സിദ്ദിഖിന് കോഴിക്കോട്ടെ ഫോട്ടോ ജേണലിസ്റ്റ് ഫോറം ആദരാഞ്ജലി അര്‍പ്പിക്കുന്നു.