Sorry, you need to enable JavaScript to visit this website.

ദമാമിലെ അൽജലാവിയ്യയിൽ ലുലു എക്‌സ്പ്രസ് ഫ്രഷ് മാർക്കറ്റ് തുറന്നു

റിയാദ്- സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ് പുതിയ എക്‌സ്പ്രസ് ഫ്രഷ് മാർക്കറ്റ് തുറന്നു. ദമാമിന്റെ ഹൃദയഭാഗത്ത് ജലാവിയ്യയിലാണ് സൗദിയിലെ 22 ാമത്തെ ശാഖ കഴിഞ്ഞ ദിവസം തുറന്നുകൊടുത്തത്. ലോകാടിസ്ഥാനത്തിൽ ലുലു ഗ്രൂപിന്റെ 211 -ാം ശാഖയാണിത്. ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ, ഫ്രഷ് ഫുഡ്, ഗ്രോസറി എന്നിവ ഒറ്റ കുടക്കീഴിൽ ഒരുക്കിയ ഈ സ്‌റ്റോർ 43,000 സ്‌ക്വയർ ഫീറ്റിലാണ് സംവിധാനിച്ചിരിക്കുന്നത്.
അൽഖുറൈജി ഗ്രൂപ്പിന്റെ ചെയർമാൻ മുഹമ്മദ് അൽഖുറൈജിയാണ് പുതിയ സ്‌റ്റോർ ഉദ്ഘാടനം ചെയ്തത്. ലുലു ഹൈപർമാർക്കറ്റ്‌സ് സൗദി അറേബ്യ ഡയറക്ടർ ഷഹീം മുഹമ്മദ്, കിഴക്കൻ പ്രവിശ്യയിലെ ലുലു ഹൈപർമാർക്കറ്റ് റീജ്യണൽ ഡയറക്ടർ അബ്ദുൽ ബഷീർ, ലുലു ഉദ്യോഗസ്ഥർ, അതിഥികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
നഗരപ്രാന്ത പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ ജീവിത ശൈലി മുൻഗണനാക്രമങ്ങളും ഷോപ്പിംഗ് ആവശ്യകതയും കണ്ടറിഞ്ഞാണ് ജനങ്ങളുടെ ഏറ്റവും അടുത്തേക്ക് ലുലു പുതിയ ഷോപ്പിംഗ് അനുഭൂതികളുമായെത്തുന്നതെന്ന് ഷഹീം മുഹമ്മദ് പറഞ്ഞു. അതിനാൽ ഓരോ പ്രദേശത്തുകാർക്കും സാധനങ്ങൾ വാങ്ങാനായി കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരില്ല. 2021 അവസാനത്തോടെ കിഴക്കൻ പ്രവിശ്യയിൽ നാലിലധികം സ്‌റ്റോറുകൾ കൂടി തുറക്കാൻ പദ്ധതിയുണ്ട്. ഓൺലൈൻ ഷോപ്പിംഗ് മേഖലയിലും മികച്ച കാൽവെപ്പാണ് ലുലു നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഫുഡ്, ഗ്രോസറി, സൗന്ദര്യവർധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്‌സ് തുടങ്ങിയവാണ് പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. 22 രാജ്യങ്ങളിലായി പരന്നു കിടക്കുന്ന ലുലുവിന്റെ ഭക്ഷ്യ സ്രോതസ്സുകളിൽ നിന്നുള്ള വിഭവങ്ങളാണ് മാന്യമായ വിലയിൽ നൽകുന്നത്. വിവിധ ഉൽപന്നങ്ങൾക്ക് മികച്ച ഡിസ്‌കൗണ്ട് ഓഫറുകളും നൽകുന്നു.
കോവിഡ് 19 ന്റെയും ലോക്ഡൗണിന്റെയും സമയത്ത് ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കൾ ഏറ്റവും വൃത്തിയോടെയും ഗുണമേന്മയോടെയുമാണ് ലുലു അതിന്റെ ഉപഭോക്താക്കളിലേക്കെത്തിച്ചത്.


 

Latest News