Sorry, you need to enable JavaScript to visit this website.

ആർക്കും കുറവില്ലാതെ അർഹതപ്പെട്ടത് കൊടുക്കുന്നതിൽ പ്രശ്‌നമെന്താണ്- മുഖ്യമന്ത്രി

തിരുവനന്തപുരം- ന്യൂനപക്ഷ വിദ്യാർഥികളുടെ സ്‌കോളർഷിപ്പിൽ ആർക്കും കുറവുണ്ടാകില്ലെന്നും ഇപ്പോഴുള്ളത് കിട്ടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ വിദ്യാർഥികൾക്ക് ഒരു ആശങ്കയും വേണ്ട. ന്യൂനപക്ഷങ്ങളെ ഒരുപോലെ കാണണമെന്നും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ അനുപാതം തീരുമാനിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ആർക്കും കുറവില്ലാതെ അർഹതപ്പെട്ടതു കൊടുക്കുന്നതിൽ എന്താണു പ്രശ്‌നം. സ്‌കോളർഷിപ്പിൽ കുറവു വന്നാൽ അതു ചൂണ്ടിക്കാണിച്ചാൽ മനസിലാകും. ഒരു കുറവും വരില്ല. 
വിവേചനപരമായി സ്‌കോളർഷിപ്പ് വിതരണം ചെയ്യാൻ കഴിയില്ലെന്നാണു കോടതി പറഞ്ഞത്. ഇപ്പോൾ കിട്ടുന്നവർക്കു കുറയില്ല. അതോടൊപ്പം പരാതിയുള്ളവർക്കു ജനസംഖ്യാ അടിസ്ഥാനത്തിൽ പരാതി പരിഹരിക്കുകയും ചെയ്യും. എല്ലാവർക്കും സന്തോഷമുള്ള കാര്യമാണത്. അതാണു പ്രതിപക്ഷ നേതാവ് നടപടിയെ സ്വാഗതം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗിന്റെ സമർദ്ദം കാരണമാണ് പ്രതിപക്ഷ നേതാവ് തിരുത്തിപ്പറഞ്ഞതെന്നം മുഖ്യമന്ത്രി വ്യക്തമാക്കി. 

Latest News