കുവൈത്ത് സിറ്റി- ദീര്‍ഘകാലമായി ആശുപത്രികളില്‍ കഴിയുന്ന വിദേശി രോഗികളെ അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയച്ച് ചികിത്സാസൗകര്യമൊരുക്കാന്‍ കുവൈത്ത് സര്‍ക്കാര്‍.
ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം അതിനുള്ള പദ്ധതി തയാറാക്കുകയാണ്. യാത്രചെയ്യുന്നതിന് പ്രയാസമില്ലാത്തവരെയാണ് തിരിച്ചയക്കുക.
ചികിത്സയുടെ അടുത്തഘട്ടം അവരുടെ രാജ്യങ്ങളില്‍ തുടരുന്നതിന് ഉതകുംവിധമാകും അയക്കുക. കുവൈത്തില്‍ ദീര്‍ഘകാലം ചികിത്സ കഴിഞ്ഞിട്ടും പല കാരണങ്ങളാല്‍ സ്വദേശത്തേക്ക് പോകാന്‍ കഴിയാത്തവരെയാണ് തിരിച്ചയക്കുക.
കൊറോണ സാഹചര്യത്തില്‍ ആശുപത്രികളില്‍ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി.