ദുബായ്- ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് ജൂലൈ 31 വരെ സർവീസ് നടത്തില്ലെന്ന് ഇത്തിഹാദ് എയര്‍ലൈന്‍സ് വ്യക്തമാക്കി. ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നും സർവീസ് ഉണ്ടാകില്ല. മുംബൈ, കറാച്ചി, ധാക്ക എന്നിവടങ്ങളിൽനിന്ന് യു.എ.ഇയിലേക്കുള്ള സർവീസ് സംബന്ധിച്ച് സന്ദേശം അയച്ച യാത്രക്കാരനോടാണ് ഇത്തിഹാദ് ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള തീരുമാനത്തില്‍ മാറ്റമുണ്ടായാല്‍ അറിയിക്കാമെന്നും ഇത്തിഹാദ് ട്വീറ്റ് ചെയ്തു.