Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കിണറുകളിലെ വിഷവാതകത്തിന് കാരണമെന്ത്? കുണ്ടറ സംഭവം ഓര്‍മിപ്പിക്കുന്നത്...

കൊല്ലം- കുണ്ടറ പെരുമ്പുഴയിലുണ്ടായ അപകടത്തില്‍ കിണറിനുള്ളില്‍ നാല് തൊഴിലാളികളാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആഴമുള്ള കിണറുകള്‍ വൃത്തിയാക്കാന്‍ ഇറങ്ങുമ്പോള്‍ വിഷവാതകം ശ്വസിച്ചുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിക്കുകയാണ്.

കയറിനും തൊട്ടിക്കും പകരം മോട്ടോറുകള്‍ ഉപയോഗിച്ച് തുടങ്ങിയതോടെയാണ് കിണറുകള്‍ വിഷവാതക കേന്ദ്രങ്ങളായതെന്ന് വിദഗ്ധര്‍ പറയുന്നു. ദിവസവും വെള്ളം കോരുമ്പോള്‍ വായുസഞ്ചാരം ഉണ്ടാകും. തൊട്ടി മുകളിലേക്കും താഴേക്കും ചലിക്കുന്നതിനാല്‍ കിണറ്റിനുള്ളില്‍ ഓക്‌സിജന്‍ സാന്നിധ്യവും ഉറപ്പാകും.
എന്നാല്‍ യാതൊരു ചലനവുമില്ലാത്ത കിണറ്റില്‍ വിഷവാതകം തങ്ങിനില്‍ക്കും. ഇതറിയാതെ കിണറ്റിലിറങ്ങുന്നവര്‍ അപകടത്തില്‍പ്പെടും. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന തരം മോട്ടറുകള്‍ ഉപയോഗിക്കുന്ന കിണറുകളില്‍ കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യത്തിന് സാധ്യതയേറെയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. ഇത്തരം കിണറുകളില്‍ പ്രത്യേക സുരക്ഷാ സംവിധാനം ഇല്ലാതെ ഇറങ്ങരുത്. വിഷവാതകം ശ്വസിച്ച് കിണറ്റില്‍ കുഴഞ്ഞുവീഴുന്നവര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാമെന്നും അതാണ് കുണ്ടറയില്‍ കണ്ടതെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു.

 

Latest News