കൊച്ചി- പരാതി നല്‍കാന്‍ എത്തിയ വീട്ടമ്മയെ എഎസ്‌ഐ ശല്യം ചെയ്തതായി മുഖ്യമന്ത്രിക്ക് പരാതി. എറണാകുളം സ്വദേശിയാണ് പൊലീസുകാരന്റെ ശല്യം സഹിക്കാനാവാതെ മുഖ്യമന്ത്രിയെ സമീപിച്ചത്. ഭര്‍ത്താവുമായി ഉണ്ടായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് പരാതി നല്‍കാനാണ് വീട്ടമ്മ കൊച്ചി സിറ്റി പോലീസ് കമ്മീഷണറോഫിസില്‍ എത്തുന്നത്. തുടര്‍ന്ന് പരാതി പരിഹാരത്തിനായി ഇവര്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ ഓഫീസിലെ ഒരു എഎസ്‌ഐയെ ചുമതലപ്പെടുത്തിയിരുന്നു. ഇയാളില്‍ നിന്നാണ് യുവതിക്ക് മോശം അനുഭവമുണ്ടായത്. കൗണ്‍സിലിങ്ങിനായി ഫോണ്‍ വിളിച്ചു തുടങ്ങിയ എഎസ്‌ഐ പിന്നീട് അശ്ലീല സന്ദേശങ്ങള്‍ വീട്ടമ്മയ്ക്ക് അയയ്ക്കുകയായിരുന്നു. പിന്നാലെ നഗ്‌നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചു. താക്കീത് ചെയ്തിട്ടും എഎസ്‌ഐ പ്രവൃത്തികള്‍ തുടര്‍ന്നു. താത്പര്യങ്ങള്‍ക്ക് വഴങ്ങില്ല എന്ന് ബോധ്യമായപ്പോള്‍ അപവാദ പ്രചാരണങ്ങള്‍ നടത്തിയെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വീട്ടമ്മ പറയുന്നു.