Sorry, you need to enable JavaScript to visit this website.

പോലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം, ഒരു ജീപ്പ്  പൂർണമായും അടിച്ചു തകർത്തു

തിരുവനന്തപുരം- തിരുവനന്തപുരത്ത് പോലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. നെയ്യാർഡാം പോലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ സി പി ഒ ടിനോ ജോസഫിന് പരിക്കേറ്റു. പ്രതികൾ വനത്തിനുള്ളിൽ ഒളിച്ചതായി പോലീസ് അറിയിച്ചു. പട്രോളിംഗിനിടെ പുലർച്ചെ 3 മണിയോടെയാണ് ആക്രമണം നടന്നത്. പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞ് ഭീകരന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ആക്രമണം നടത്തിയത്. ഒരു ജീപ്പ് പ്രതികൾ പൂർണമായും അടിച്ചു തകർത്തു. സമീപത്തെ വീടുകൾക്ക് നേരെയും ഇവർ ആക്രമണം നടത്തി.
 

Latest News