കണ്ണൂര്‍- കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനില്‍ ഉള്‍പ്പെട്ട മുഹമ്മദ് ഷാഫിയുടെ പരോള്‍ അടിയന്തരമായി റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് പാര്‍ട്ടി നേതാക്കളെ ബ്ലാക്ക് മെയില്‍ ചെയ്താണ് ടി പി വധക്കേസ് പ്രതികള്‍ ജയിലിനകത്തും പുറത്തും വിലസുന്നതെന്നും സതീശന്‍ ആരോപിച്ചു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് അപമാനമാണിത്. ഈ വിഷയം നിയമസഭയില്‍ ചര്‍ച്ചയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊലയാളികളെയും ക്രിമിനലുകളെയും ചോദ്യം ചെയ്യാനോ നിയന്ത്രിക്കാനോ നിലനിര്‍ത്താനോ സര്‍ക്കാരിനോ പാര്‍ട്ടി നേതൃത്വത്തിനോ കഴിയുന്നില്ലെന്നും, പാര്‍ട്ടി നേതാക്കള്‍ ഇവരെ ഭയന്നാണ് ജീവിക്കുന്നതെന്നും സതീശന്‍ പറയുന്നു. പല രഹസ്യങ്ങളും പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജയിലില്‍ ഇവര്‍ സൗകര്യങ്ങള്‍ നേടിയെടുക്കുന്നതെന്ന് സതീശന്‍ പറയുന്നു.കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് ജയിലില്‍ നടക്കുന്നത്. പോലീസിനും സംസ്ഥാനത്തെ ഇന്റലിജന്‍സ് സംവിധാനത്തിനും എല്ലാം അറിയാമെന്നും എന്നിട്ടും കൈ കെട്ടിയിട്ട അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് പറയുന്നു