Sorry, you need to enable JavaScript to visit this website.

എം.ജി രാധാകൃഷ്ണൻ ഏഷ്യാനെറ്റിൽനിന്ന് രാജിവച്ചു, മനോജ് കെ ദാസ് പുതിയ മേധാവി

തിരുവനന്തപുരം- ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് എഡിറ്റർ സ്ഥാനം എം.ജി രാധാകൃഷ്ണൻ രാജിവെച്ചു. മാതൃഭൂമിയിൽനിന്ന് രാജിവച്ച മനോജ് കെ ദാസ് ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്ത് എത്തും. ഏഷ്യാനെറ്റ് ഗ്രൂപ്പ് ഓഫ് കംപനീസിന്റെ മാനേജിങ് എഡിറ്റർ ആയിട്ടാണ് മനോജ് കെ ദാസ് സ്ഥാനമേൽക്കുക. മുതിർന്ന മാധ്യമ പ്രവർത്തകരിൽ ഒരാളായ എം.ജി രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റർ പദവി ഒഴിയുമ്പോൾ പകരമായി എത്തുന്നത് സിന്ധു സൂര്യകുമാറാണ്. പുതിയ എക്‌സിക്യൂട്ടീവ് എഡിറ്റർ ആയി സിന്ധുവിനെ തിരഞ്ഞെടുത്തു. നിലവിൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്ററാണ് സിന്ധു. വിനു വി ജോണിന് കോ ഓർഡിനേറ്റർ എഡിറ്റർ പദവിയും നൽകും.
മാതൃഭൂമിയിലൂടെയാണ് രാധാകൃഷ്ണൻ പത്രപ്രവർത്തനം തുടങ്ങുന്നത്. പിന്നീട് ഇന്ത്യാ ടുഡേയിലേക്ക് മാറി. കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ പി ഗോവിന്ദ പിള്ളയുടെ മകനാണ് എം.ജി രാധാകൃഷ്ണൻ.
 

Latest News