ദഹോദ്- ഗുജറാത്തില്‍ ആദിവാസി യുവതിയെ നഗ്നയാക്കി ഭര്‍ത്താവ് തോളില്‍ ചുമന്ന് നടന്ന സംഭവത്തില്‍ ഭര്‍ത്താവടക്കം 19 പ്രതികളേയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ജൂലൈ ആദ്യം നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മറ്റൊരാളോടൊപ്പം ഒളിച്ചോടിയതിനുള്ള ശിക്ഷയാണ് ഭര്‍ത്താവിന്റെ അനുമതിയോടെ ആദിവാസികള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശത്ത് നടപ്പാക്കിയത്.
ഭര്‍ത്താവും നാട്ടുകാരും 23 കാരിയുടെ വസ്ത്രമുരിയുന്നതും മര്‍ദിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. മറ്റുസ്ത്രീകള്‍ മറഞ്ഞുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവ് അനുവദിച്ചില്ലെന്ന് എസ്.ഐ ബി.എം. പട്ടേല്‍ പറഞ്ഞു.
മറ്റൊരാളെ പ്രണയിച്ച് ഒളിച്ചോടിയ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും നാട്ടില്‍ തിരികെ എത്തിച്ച് ജൂലൈ ആറിനാണ് ശിക്ഷ നടപ്പാക്കിയത്.