സെഞ്ചൂറിയൻ- ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്കയ്ക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ശിഖർ ധവാൻ, ഭൂവനേശ്വർ കുമാർ, വൃദ്ധിമാൻ സാഹ എന്നിവരെ ഒഴിവാക്കി കെ.എൽ. രാഹുൽ, പാർഥിവ് പട്ടേൽ, ഇശാന്ത് ശർമ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. ആദ്യ ടെസ്റ്റ് നഷ്ട്‌പ്പെട്ട ഇന്ത്യക്ക് രണ്ടാം ടെസ്റ്റ് നിർണായകമാണ്. ബാറ്റിംഗ് തുടരുന്ന ദക്ഷിണാഫ്രിക്ക 4 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 12 റൺസ് നേടിയിട്ടുണ്ട്.
ഇന്ത്യൻ ടീം:- മുരളി വിജയ്, കെ.എൽ. രാഹുൽ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി, രോഹിത് ശർമ, പാർഥിവ് പട്ടേൽ, ഹാർദിക് പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ, ഇശാന്ത് ശർമ