Sorry, you need to enable JavaScript to visit this website.

ബലിപെരുന്നാൾ ദിവസത്തെ പരീക്ഷകൾ മാറ്റിവെക്കണം -എസ്.ഐ.ഒ

കോഴിക്കോട് - സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മേഖലയിൽ ബലി പെരുന്നാൾ ദിവസം നടത്താൻ തീരുമാനിച്ച വിവിധ പരീക്ഷകൾ മാറ്റിവെക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
പ്ലസ് വൺ, പ്ലസ് ടു തുല്യതാ പരീക്ഷ, കുസാറ്റ് സെമസ്റ്റർ പരീക്ഷകൾ, മെഡിക്കൽ കോളേജ് അവസാന വർഷ പ്രാക്ടിക്കൽ പരീക്ഷകൾ, മൂന്നാം വർഷ ബി.ടെക് പരീക്ഷകൾ തുടങ്ങിയ പരീക്ഷകളാണ് അന്നേദിവസം നടക്കുന്നതായി അറിയിപ്പുകൾ വന്നിട്ടുള്ളത്. 
നിലവിൽ ഈ പരീക്ഷകൾ ഒന്നും മാറ്റി വെച്ചിട്ടില്ല. ബലി പെരുന്നാൾ ആഘോഷ ദിവസത്തെ പരീക്ഷകൾ മറ്റൊരു ദിവസത്തേക്ക് മാറ്റി ക്രമീകരിച്ച് വിദ്യാർഥികളുടെ ആശങ്കകൾ ഉടൻ പരിഹരിക്കണമെന്നും സെക്രട്ടറിയേറ്റ് കൂട്ടിച്ചേർത്തു.
പരാതി ഉന്നയിച്ച് കൊണ്ട് സംസ്ഥാനത്തെ ഉന്നത വിദ്യഭ്യാസ മന്ത്രി ആർ. ബിന്ദുവിനും പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കും എസ്.ഐ.ഒ നിവേദനം നൽകി. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഇ.എം. അംജദ് അലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ, സെക്രട്ടറിമാരായ അബ്ദുൽ ജബ്ബാർ, സഈദ് കടമേരി, ഷമീർ ബാബു, സി.എസ്. ഷാഹിൻ, വാഹിദ് ചുള്ളിപ്പാറ, റഷാദ് വി.പി, ഷറഫുദ്ദീൻ നദ്‌വി, തശരീഫ്. കെ.പി തുടങ്ങിയവർ സംസാരിച്ചു.

Latest News