കോഴിക്കോട്- കൊയിലാണ്ടിയിൽ പ്രവാസി അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്നു പേർ പിടിയിൽ. കൊടുവള്ളി സ്വദേശികളായ നൗഷാദ്, മുഹമ്മദ് സാലി, സെയ്ഫുദ്ദീൻ എന്നിവരാണ് പിടിയിലായത്. വിദേശത്തുനിന്ന് എത്തിച്ച സ്വർണം ആവശ്യപ്പെട്ട് അഷ്‌റഫിനെ വീട്ടിലെത്തി ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. ബുധനാഴ്ച രാത്രിയാണ് അഷ്‌റഫിനെ ചാത്തമംഗലത്തിന് സമീപം ചെത്തുകടവിൽനിന്ന് പരിക്കുകളോടെ കണ്ടെത്തിയത്. അഷ്‌റഫിന്റെ ഇടതുകാലിന്റെ എല്ലിന് പൊട്ടലുണ്ട്. ശരീരത്തിൽ ബ്ലേഡ് കൊണ്ടുവരച്ചതിന്റെ അടയാളവും ഉണ്ട്.