Sorry, you need to enable JavaScript to visit this website.

ബിഹാർ സ്വദേശിക്ക് എസ്.എസ്.എൽ.സിക്ക് മുഴുവൻ എപ്ലസ്

ഈരാറ്റുപേട്ട - ബിഹാറിലെ വൈശാലി സ്വദേശി സെയ്ദ് സാഹിദിന് എസ്.എസ്.എസ് എൽ.സിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഈരാറ്റുപേട്ട ഹയാത്തുദ്ദീൻ ഹൈസ്‌കൂൾ വിദ്യാർഥിയാണ് സെയ്ദ് സാഹിദ്. എൽ.കെ.ജി മുതൽ ഈ സ്‌കൂളിൽ തന്നെ മലയാളം മീഡിയത്തിലാണ്  സാഹിദ് പഠിച്ചത്. 
പിതാവ് മുഹമ്മദ് വാഹിദ് ഈരാറ്റുപേട്ടയിലെ പർവ്വിൻ പർദ്ദ കമ്പനിയിൽ ജോലി നോക്കുന്നു. മാതാവ് ഹസീന ഖാത്തൂൻ. ഹയാത്തുദ്ദീൻ സ്‌കൂളിൽ സെയ്ദ് സാഹിദിന് കൂടാതെ 9 വിദ്യാർത്ഥികൾക്ക് മുഴുവൻ എ പ്ലസ് നേടിയിട്ടുണ്ട്.
 

Latest News