കോഴിക്കോട്- സ്വർണ്ണക്കടത്ത് സംഘം കൊയിലാണ്ടിയിൽനിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി. മാവൂരിലെ മരമില്ലിലാണ് പ്രവാസിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ കൊയിലാണ്ടി സ്വദേശി ഊരാളൂർ അഷ്‌റഫിനെയാണ് കണ്ടെത്തിയത്. അഷ്‌റഫിനെ അതിക്രൂരമായാണ് സംഘം മർദ്ദിച്ചത്. ദേഹത്ത് ബ്ലേഡ് കൊണ്ട് വരിഞ്ഞിട്ടുണ്ട്. ഒരു കാൽ ഒടിഞ്ഞ നിലയിലുമാണ്. കൊടുവള്ളി സംഘമാണ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയത്. തോക്കു ചൂണ്ടിയാണ് അഷ്‌റഫിനെ ഇന്നോവ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഇന്നലെയാണ് തട്ടിക്കൊണ്ടുപോയത്. ഇതിന് ശേഷം ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു പോലിസ്. അഷ്റഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.