കൊച്ചി- പാലാരിവട്ടം പാലം അഴിമതിക്കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് നൽകിയ ഹരജിയിൽ ഹൈക്കോടതി വിജിലൻസിൻ്റെ വിശദീകരണം തേടി. ഗുരുതര അസുഖങ്ങൾക്ക് ചികിൽസയിലായിരുന്ന ഇബ്രാഹിംകുഞ്ഞിന് എറണാകുളം ജില്ല വിട്ടു പോകരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്.
ഈ വ്യവസ്ഥ നീക്കണമെന്നാണ് പ്രതിയുടെ പുതിയ ആവശ്യം. അന്വേഷണം പുർത്തിയായ കേസിൽ കുറ്റപത്രം സമർപ്പിച്ചെന്നും ഏഴര മാസമായി കോടതി നിർദേശം പാലിക്കുന്നുണ്ടെന്നും ഹരജിയിൽ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമീപിച്ചെങ്കിലും ഹരജി ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.