തൃശൂര്‍ സ്വദേശി അബ്ദുല്‍കരീം ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ- തൃശൂര്‍ ചെറുതുരുത്തി പള്ളം സ്വദേശി ഇടത്തൊടി അബ്ദുല്‍ കരീം (58) ജിദ്ദയില്‍ നിര്യാതനായി.
കോവിഡ് ബാധിച്ച് ഭേദമായിരുന്നെങ്കിലും മറ്റ് അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വ പുലര്‍ച്ചെയാണ് മരണം.


മൂന്ന് പതിറ്റാണ്ടായി സൗദിയിലുള്ള അബ്ദുല്‍ കരീം 23 വര്‍ഷമായി അല്‍നഹ്ദി ഫാര്‍മസിയില്‍ പര്‍ച്ചേസിംഗ് വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു. കുടുംബസമേതം ജിദ്ദ ഖാലിദ്ബിന്‍ വലീദില്‍ താമസിച്ചുവരികയായിരുന്ന അബ്ദുല്‍ കരീം പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് കോവിഡ് ബാധിച്ച് ആശുപത്രിയിലായത്.

കോവിഡ് നെഗറ്റീവെയങ്കിലും വൃക്കരോഗത്തെ തുടര്‍ന്ന് ഐ.സി.യുവില്‍ തുടരുകയായിരുന്നു.
ഭാര്യ- കൂറ്റനാട് സ്വദേശി ആമിനക്കുട്ടി. മകന്‍ അബ്ദുറഊഫ് ജിദ്ദ ഇനീഷ്യല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. പെണ്‍മക്കള്‍ റജിന, റഷ്‌ന എന്നിവര്‍ നാട്ടിലാണ്. ജാമാതാവ് ഷക്കീറും (ഖത്തര്‍) നാട്ടിലുണ്ട്.
മക്കയില്‍ ഖബറടക്കുന്നതിനായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായി റിയാദില്‍നിന്നെത്തിയ ബന്ധു സുനീര്‍ പറഞ്ഞു.

 

Latest News