Sorry, you need to enable JavaScript to visit this website.

മന്ത്രി കെ. രാധാകൃഷ്ണന് വധഭീഷണി, അഴിമതി അന്വേഷിച്ചാൽ വകവരുത്തുമെന്ന്

തിരുവനന്തപുരം- പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാൻ തുടങ്ങിയതോടെ തനിക്ക് വധഭീഷണിയെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. ലാന്റ് ഫോണിൽ വിളിച്ചാണ് ഭീഷണി മുഴക്കിയതെന്നും മന്ത്രി വ്യക്തമാക്കി. വകുപ്പിലെ അഴിമതി സംബന്ധിച്ച് മാർച്ചിൽ തന്നെ അന്വേഷണം തുടങ്ങിയിരുന്നുവെന്നും നടപടികൾ തുടങ്ങിയതോടെയാണ് വധഭീഷണി വന്നതെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ പരാതി നൽകും. അഴിമതിക്കാരെയും തെറ്റു ചെയ്തവരെയും രക്ഷിക്കല്ല. പാവപ്പെട്ടവരെ വഞ്ചിക്കുന്നവരോട് ഒരുതരത്തിലുള്ള പരിഗണനയും ഉണ്ടാകില്ല. കയ്യിട്ട് വാരുന്നവരെ അതേരീതിയിൽ തന്നെ കൈകാര്യം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കാച്ചാണി സ്വദേശിയാണ് മന്ത്രിയെ ഭീഷണിപ്പെടുത്തിയത്. ഇടനിലക്കാരനായി നിന്ന് ഇയാള് വന്‍തോതില്‍ പണം പിരിച്ചതായി തെളിഞ്ഞിരുന്നു. 
 

Latest News