Sorry, you need to enable JavaScript to visit this website.

രണ്ടു രാജ്യങ്ങളിൽനിന്ന് കൂടി 21 വരെ സർവീസുണ്ടാകില്ലെന്ന് എമിറേറ്റ്‌സ്

ദുബായ്- ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവടങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് ജൂലൈ 21 വരെ വിലക്ക് നീട്ടിയതായി എമിറേറ്റ്‌സ് എയർ വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് തീരുമാനം. അതേസമയം, ദുബായിൽനിന്ന് ജൊഹനാസ്ബർഗിലേക്ക് ഒരു വിമാനം സർവീസ് നടത്തും. ഈ വിമാനം തിരിച്ചുവരുമ്പോൾ യാത്രക്കാരുണ്ടാകില്ല. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്ന് ജൂലൈ 21 വരെ എമിറേറ്റ്‌സ്  സർവീസ് നടത്തില്ല.
 

Latest News