കോഴിക്കോട്- പ്രവാസിയെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി. കൊയിലാണ്ടി സ്വദേശി ഊരാളൂർ അഷ്‌റഫിനെയാണ് തട്ടിക്കൊണ്ടുപോയത്. അഷ്‌റഫ് ഒരു മാസം മുമ്പാണ് ഗൾഫിൽനിന്ന് എത്തിയത്. ഇദ്ദേഹം സ്വർണ്ണക്കടത്ത് സംഘത്തിലെ ക്യാരിയറാണ് എന്നാണ് പോലീസ് പറയുന്നത്. കൊടുവള്ളി സംഘമാണ് തട്ടിക്കൊണ്ടുപോയത്. തോക്കു ചൂണ്ടിയാണ് അഷ്‌റഫിനെ ഇന്നോവ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.