മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദല്‍ഹിയിലെത്തി. കേരള ഹൗസില്‍ മുഖ്യമന്ത്രിക്ക് സ്വീകരണമൊരുക്കി. വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായാണ് പിണറായി മോഡിയെ കാണുന്നത്. ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് കുടിക്കാഴ്ച. ഇതിനു മുന്നോടിയായി പെട്രോളിയം, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരിയുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്രയേയും മുഖ്യമന്ത്രി കാണും. പുതിയ കേന്ദ്ര മന്ത്രിസഭയിലെ മലയാളി രാജീവ് ചന്ദ്രശേഖറുമായു കൂടിക്കാഴ്ച നടത്തിയേക്കും.
 

Latest News