Sorry, you need to enable JavaScript to visit this website.

ആരാധനാലയങ്ങളില്‍ പ്രവേശനത്തിന്റെ തോത് വര്‍ധിപ്പിക്കണം-ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്- ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വിവിധ മേഖലകളില്‍ ഇളവുകള്‍ അനുവദിക്കുന്ന സാഹചര്യത്തില്‍ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളില്‍ പ്രവേശനത്തിന്റെ തോത് വര്‍ധിപ്പിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖാ അമീര്‍ എം.ഐ.അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു.
മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചും ആരാധനാലയങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന എണ്ണത്തിന് ആനുപാതികമായും തോത് നിശ്ചയിക്കുന്നതാണ് ശാസ്ത്രീയമായ രീതി. ആരാധനാലയങ്ങളുടെ വലിപ്പ, ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാ ആരാധനാലയങ്ങള്‍ക്കും 15 പേരായി തുടരുന്നത് യുക്തിസഹമല്ലെന്നും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരാധനനാലയങ്ങളില്‍ കോവിഡ് നിയന്ത്രണത്തിന് ഏര്‍പ്പെടുത്തുന്ന ഇത്തരം അനുയോജ്യമല്ലാത്തതും ശാസ്ത്രീയമല്ലാത്തതുമായ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നടപടികളുടെ വില കുറക്കാന്‍ കാരണമാകുമെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

 

Latest News