തിരുവനന്തപുരം-എസ്.എസ്.എൽ.സി ഫലം ബുധനാഴ്ച പ്രസിദ്ധീകരിക്കും. പരീക്ഷാഫലം അംഗീകരിക്കാൻ നാളെ പരീക്ഷ ബോർഡ് യോഗം ചേരും. ഏപ്രിൽ എട്ടിന് ആരംഭിച്ച പരീക്ഷ 28നാണ് അവസാനിച്ചത്. 4.12 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതി.
ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പി.ആർ.ഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.