Sorry, you need to enable JavaScript to visit this website.

ഒളിംപിക്‌സ് കാണാൻ മന്ത്രി അബ്ദുറഹ്മാൻ ജപ്പാനിലേക്ക്

തിരുവനന്തപുരം- ഒളിംപിക്‌സ് മത്സരങ്ങൾ കാണാൻ കായിക മന്ത്രി വി.അബ്ദുറഹ്മാൻ ഈ മാസം 21ന് ജപ്പാനിലേക്ക് പോകും. 23 ദിവസത്തെ സന്ദർശനത്തിനാണ് ജപ്പാനിലേക്ക് പോകുന്നത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായാണ് യാത്ര. അതേസമയം, യാത്രയുടെ ചെലവ് സ്വയം വഹിക്കും. ഈ മാസം 23-നാണ് ഒളിംപിക്‌സ് ആരംഭിക്കുന്നത്. ഓഗസ്റ്റ് എട്ടിന് അവസാനിക്കും. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാറിൽ ഒരു മന്ത്രി നടത്തുന്ന ആദ്യ വിദേശയാത്രയാണിത്.
 

Latest News