റിയാദ് - സൗദിവല്‍ക്കരണം ബാധകമാക്കിയ ശേഷം ടെലികോം, ഐ.ടി മേഖലയില്‍ 8,000 ഓളം സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. സൗദിവല്‍ക്കരണ തീരുമാനത്തിലൂടെ ടെലികോം, ഐ.ടി മേഖലയില്‍ 9,000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ടെലികോം, ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളില്‍ 50 ശതമാനവും വന്‍കിട സ്ഥാപനങ്ങളിലാണ് ജോലി ചെയ്യുന്നത്.
കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനീയറിംഗ്, ഐ.ടി, ആപ്ലിക്കേഷന്‍ വികസനം, പ്രോഗ്രാമിംഗ്, ടെക്‌നിക്കല്‍ സപ്പോര്‍ട്ട്, ടെലികോം മേഖലാ സാങ്കേതിക തൊഴിലുകള്‍, അനലിസിസ് എന്നീ തൊഴിലുകളില്‍ അഞ്ചും അതില്‍ കൂടുതലും പേര്‍ ജോലി ചെയ്യുന്ന മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സൗദിവല്‍ക്കരണം ബാധകമാണ്.