റിയാദ് - ആറു ഗള്‍ഫ് രാജ്യങ്ങളിലെയും ആകെ ജനസംഖ്യ 57.6 ദശലക്ഷമായി ഉയര്‍ന്നതായി ജി.സി.സി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ അറിയിച്ചു. സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ ആകെ ജനസംഖ്യയില്‍ 38.9 ശതമാനം പേര്‍ വനിതകളാണ്. ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളത് സൗദിയിലാണ്.
സൗദിയിലെ ആകെ ജനസംഖ്യ 34 ദശലക്ഷത്തിലേറെയാണ്. ഏറ്റവും കുറവ് ജനസംഖ്യ ബഹ്‌റൈനില്‍ ആണ്. ബഹ്‌റൈനില്‍ സ്വദേശികളും വിദേശികളും അടക്കം ആകെ 15 ലക്ഷത്തിലേറെ പേര്‍ മാത്രമാണുള്ളത്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ മെഡിക്കല്‍ മേല്‍നോട്ടത്തില്‍ നടക്കുന്ന പ്രസവങ്ങള്‍ 98.6 ശതമാനം മുതല്‍ 100 ശതമാനം വരെയാണെന്നും ജി.സി.സി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ പറഞ്ഞു.