വീഡിയോ കണ്ട് 10 വയസുകാരിയെ പീഡിപ്പിച്ചു, 11,12 പ്രായമുള്ള  അഞ്ച്  ആണ്‍കുട്ടികള്‍ക്കെതിരെ കേസ്

വെള്ളയില്‍-പത്ത് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 11,12 വയസ് പ്രായമുള്ള അഞ്ച് ആണ്‍കുട്ടികള്‍ക്കെതിരെ കേസ്. കോഴിക്കോട് വെള്ളയില്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. മൊബൈലില്‍ വീഡിയോ കണ്ടാണ് 11,12 വയസുള്ള കുട്ടികള്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ചത്. ജുവനൈല്‍ കോടതിക്ക് മുമ്പാകെ ഹാജരാക്കിയ ഇവരെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
രണ്ട് മാസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം.  വീട്ടില്‍ രക്ഷിതാക്കളില്ലാത്ത സമയത്തെത്തിയ ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. വിവരം പെണ്‍കുട്ടി വീട്ടില്‍ അറിയിച്ചെങ്കിലും  ബന്ധുക്കള്‍ പരാതി നല്‍കിയില്ല. പകരം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഈ ആണ്‍കുട്ടികളെ മര്‍ദ്ദിക്കുകയും ചെയ്തു.തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ്  വീട്ടുകാര്‍ വഴക്ക് കൂടുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. നാട്ടുകാരാണ്  പോലീസില്‍ വിവരമറിയിച്ചത്. ഇതോടെ  പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് ചോദ്യം ചെയ്തതോടെയാണ് മൂന്ന് ആണ്‍കുട്ടികള്‍ക്ക് പുറമെ രണ്ടു പേര്‍ കൂടി ഉള്ളതായി അറിഞ്ഞത്. മൊബൈല്‍ ഫോണില്‍ കണ്ട വീഡിയോ ദൃശ്യമാണ് ഇത്തരത്തില്‍ ചെയ്യാന്‍ കാരണമായതെന്ന് കുട്ടികള്‍ കൗണ്‍സലിങില്‍ വെളിപ്പെടുത്തി. ആണ്‍കുട്ടികളെ തല്ലിയതിന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പേരിലും കേസെടുത്തിട്ടുണ്ട്.
 

Latest News