Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തറിലെ വേൾഡ് കപ്പ് സൈറ്റുകളിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട വിമർശനം അടിസ്ഥാനരഹിതം

ദോഹ- ഖത്തറിലെ വേൾഡ് കപ്പ് സൈറ്റുകളിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട് ചില വിദേശ മാധ്യമങ്ങൾ ഉന്നയിക്കുന്ന വിമർശനങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഖത്തർ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ശൈഖ് തമർ ബിൻ ഹമദ് അൽ ഥാനി. ഫ്രഞ്ച് പത്രമായ ലെ മോണ്ടെയിൽ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിലാണ് അദ്ദേഹം നിലപാട് വിശദീകരിച്ചത്.

രാജ്യത്തെ തൊഴിൽ പരിഷ്‌കാരങ്ങളെ അവഗണിച്ച് വസ്തുത വിരുദ്ധമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത്് ദുരുദ്ദേശപരമാണ്. 500 ദിവസത്തിനുള്ളിൽ, 2022 ലോകകപ്പ് ഖത്തറിൽ ആരംഭിക്കും. ലോകാടിസ്ഥാനത്തിലുള്ള സുപ്രധാനമായൊരു ഫുട്‌ബോൾ മൽസരത്തിന് ആദ്യമായൊരു അറബ് രാജ്യം വേദിയാകുമ്പോൾ ആവർത്തിച്ചുള്ള സ്റ്റീരിയോടൈപ് വിമർശനങ്ങളും പരാതികളും ഒഴിവാക്കി സാംസ്‌കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും പ്രക്ഷുബ്ധമായ ലോകത്ത് പ്രതീക്ഷയുടെയും ഐക്യത്തിന്റെയും സന്ദേശം പരത്താനുമാണ് പരിശ്രമിക്കേണ്ടത്.

ജൂൺ 26 ന് മോണ്ടെയിൽ പ്രസിദ്ധീകരിച്ച ലേഖനം വസ്തുതകളോട് നീതി പുലർത്തുന്നതല്ല. ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ലഭിക്കുന്ന ഖത്തറിലെ തൊഴിൽ പരിഷ്‌കാരങ്ങളുടെ ഗുണപരമായ സ്വാധീനം ലേഖനം നിരാകരിക്കുകയാണ്. ഖത്തറിൽ 14 ലക്ഷത്തോളം വിദേശി ജീവനക്കാരുണണ്ട് അതിൽ 20 ശതമാനത്തോളം മാത്രമാണ് ബഌ കോളർ ജോലിക്കാർ. തൊഴിൽ രംഗത്ത് വമ്പിച്ച പരിഷ്‌കാരങ്ങളാണ് ഖത്തർ നടപ്പാക്കുന്നത്. മിനിമം വേതനം, വേജ് പ്രൊട്ടക്്ഷൻ, കഫാല സിസ്റ്റം , എക്‌സിറ്റ് പെർമിറ്റ് തുടങ്ങി ലോകാടിസ്ഥാനത്തിൽ പ്രശംസസിക്കപ്പെട്ട തൊഴിൽ പരിഷ്‌കാരങ്ങളാണ് ഖത്തറിൽ നടക്കുന്നത്്. ഇതൊക്കെ തമസ്‌കരിക്കുന്ന രീതിയിലാണ് ചില മാധ്യമ റിപ്പോർട്ടുകൾ ആവർത്തിക്കുന്നത്.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുകയും ജീവൻ രക്ഷിക്കുകയും ചെയ്യയുന്നതിനുള്ള സാധ്യമായ എല്ലാ നടപടികളും ഖത്തർ സ്വീകരിക്കുന്നുണ്ട്. ലോകാടിസ്ഥാനത്തിൽ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്കുള്ള രാജ്യമാണ് ഖത്തർ. വസ്തുതകൾ മറച്ചുവെക്കാതെ തികച്ചും സുതാര്യമായ തൊഴിൽ പരിഷ്‌കാരങ്ങളുമായി ഖത്തർ മുന്നേററുകയാണ്.

അന്താരാഷ്ടട്ര തൊഴിൽ സംഘടനകളുമായി സഹകരണ സമീപനമാണ് ഖത്തറിനുള്ളത്. ഇന്റർനാഷണൽ ലാബർ ഓർഗനൈസേഷന്റെ മേഖലയിലെ പ്രഥമ പ്രൊജക്ട് ഓഫീസ് 2018 മുതൽ ഖത്തറിൽ പ്രവർത്തിക്കുന്നുണ്ട്.
 

Latest News