ദുബായ്- യു.എ.ഇയില്‍ നാലു ദിവസം ബലിപെരുന്നാള്‍ അവധി. എല്ലാ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ ഏജന്‍സികള്‍ക്കും ജൂലൈ 19 (ദുല്‍ ഹജ് 9) മുതല്‍ 22 (ദുല്‍ഹജ്12) വരെ അവധി ലഭിക്കും. വാരാന്ത്യ അവധി ദിനങ്ങള്‍കൂടി കണക്കാക്കിയാല്‍ 6 ദിവസമായിരിക്കും അവധി.
ജൂലൈ 25 മുതല്‍ സാധാരണ പ്രവൃത്തിദിനം ആരംഭിക്കും. യു.എ.ഇയില്‍ പൊതുസ്വകാര്യ മേഖലകള്‍ക്ക് അവധികള്‍ ഒരുപോലെയാണ് ലഭിക്കുക. എന്നാല്‍, ശനിയാഴ്ച അവധി ഇല്ലാത്തവര്‍ക്ക് ആകെ അവധി അഞ്ചു ദിവസമായിരിക്കും.