നെടുമ്പാശ്ശേരി- ഇനി കേരളത്തിൽ മുതൽ മുടക്കുവാൻ മനസ്സനുവദിക്കുന്നില്ലയെന്ന് കിറ്റക്സ് എം ഡി സാബു ജേക്കബ് പറഞ്ഞു .കുടുതൽ നിക്ഷേപങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് തെലങ്കാന സർക്കാരുമായി ചർച്ച നടത്തിയതിനു ശേഷം തെലങ്കാന സർക്കാർ പ്രത്യേകമായി ഏർപ്പെടുത്തിയ ജെറ്റ് എയർവൈയ്സ് വിമാനത്തിൽ ഹൈദരബാദിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു .
വ്യവസായങ്ങൾ നടത്തുന്നതിനായി കേരളത്തിന് പുറത്ത് വിവധ സംസ്ഥാനങ്ങളിൽ വൻ സൗകര്യങ്ങളാണ് ഒരുക്കുന്നത് .ഇത് മനസിലാക്കുന്ന മലയാളി കേരളത്തിൽ ഒരു വ്യവസായവും തുടങ്ങുവാൻ ആഗ്രഹിക്കില്ല .ആദ്യ ഘട്ടത്തിൽ ആയിരം കോടി രൂപയുടെ നിക്ഷേപം തെല ങ്കാന സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത് .കൂടുതൽ ചർച്ചകൾ നടത്തിയതിനു ശേഷം രണ്ടാഴ്ച്ചയ്ക്കുള്ളിൽ അധിക നിക്ഷേപം തെലങ്കാനയിൽ വേണോ അതോ മറ്റ് സംസ്ഥാനങ്ങളിൽ വേണോ എന്ന് തീരുമാനിക്കും .
രണ്ട് ദിവസത്തിനിടെ, രണ്ടു വട്ടം തെലങ്കാനയിലെ വ്യവസായ മന്ത്രിയുമായി ചർച്ച നടത്തി .കൂടാതെ ഇപ്പോൾ സജീവമായിട്ടുള്ള രണ്ട് വ്യവസായ പാർക്കുകളും പുതിയതായി തുടങ്ങുവാൻ പോകുന്ന വ്യവസായ പാർക്കുകളും അനുബന്ധ സൗകര്യങ്ങളും കണ്ട് മനസിലാക്കിയതിനു ശേഷമാണ് കേരളത്തിലേയ്ക്ക് മടങ്ങിയത് .
കേരളത്തിന് പുറത്ത് ഇത്രയും സൗകര്യങ്ങൾ ഉണ്ടന്ന് മനസിലാക്കി തന്ന കുന്നത്തുന്നാട് എം എൽ എ യ്ക്ക് പ്രത്യേക നന്ദിയാണ് പറയുന്നത് കൂടാതെ പെരുമ്പാവൂർ , തൃക്കാക്കര , മുവാറ്റുപുഴ , എറണാകുളം എം എൽ എ മാർക്കും ചാലക്കുടി എം പിക്കും പ്രത്യേക നന്ദിയുണ്ടന്നും സാജു ജെയ്ക്കബ് വ്യക്തമാക്കി .മുഖ്യമന്ത്രിയുടെ എല്ലാ പ്രസ്താവനകളോടും പ്രതികരിക്കുവാൻ താൻ ആളല്ലന്നും മുഖ്യമന്ത്രിയ്ക്ക് തൻ്റെ മനസിൽ പ്രത്യേക സ്ഥാനമുണ്ടെന്നും രാഷ്ട്രീയം രാഷ്ട്രീയ വേദികളിൽ പറയാമെന്നും നിലവിൽ വ്യവസായി എന്ന നിലയിലാണ് സംസാരിക്കുന്നതെന്നും സാജു ജെയ്ക്കബ് പറഞ്ഞു .
തെലങ്കാന സർക്കാരിൻ്റെ പ്രത്യേക ക്ഷണപ്രകാരം പോയ സംഘം രണ്ട് ദിവസത്തെ സന്ദർശനത്തിനു ശേഷം ഇന്ന് രാവിലെ 11 മണിയോടെയാണ് ഹൈദരബാദിൽ നിന്നും 12.30 ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. മാധ്യമങ്ങളെ കണ്ട ശേഷം കിഴക്കമ്പലത്തേയ്ക്ക് തിരിച്ചു .കേരളത്തിൽ 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവു കിറ്റക്സ് എംഡി സാബു ജെയ്ക്കബിനെ ഹൈദരബാദിലേയ്ക്ക് ക്ഷണിച്ചത് .
ഇതിനായി സർക്കാർ ജെറ്റ് വിമാനവും സർക്കാർ പ്രതിനിധിയേയും അയച്ചു . ഹൈദരബാദിലെത്തിയ സംഘവുമായി രണ്ടു വട്ടകൂടി കാഴ്ച്ച നടത്തിയ വ്യവസായ മന്ത്രി കെ ടി രാമറാവു തെലങ്കാനയുടെ വ്യവസായ സാധ്യതകളും ആനുകൂല്യങ്ങളും ചർച്ച ചെയ്തു .പരിശോധനകളുടെയും കേസുകളുടെയും പേരിൽ വേട്ടയാടില്ലെന്ന ഉറപ്പും മന്ത്രി സംഘത്തിന് നൽകിയതായും പ്രാദേശിക രാഷ്ട്രീയക്കാരുടെ ശല്യങ്ങളൊ ഉപദ്രവങ്ങളൊ ഉണ്ടാകില്ലന്ന് ഉറപ്പ് നൽകിയിട്ടുണന്നും സാബു ജെയ്ക്കബ് വ്യക്തമാക്കി .
തെലങ്കാനയെ കൂടാതെ കർണ്ണാടക , മഹാരാഷ്ട്ര , ആന്ധ്ര , തമിഴ്നാട് ,ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങങ്ങൾ കൂടുതൽ വാഗ്ദാനങ്ങൾ നൽകാമെന്ന് ഉറപ്പു നൽകിയിട്ടുണ്ടന്നും അവരുമായി ഇനിയുള്ള ദിവസങ്ങളിൽ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു