കോഴിക്കോട്- ശനിയാഴ്ച മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ദുല്‍ഹിജ്ജ ഒന്ന് തിങ്കളാഴ്ച (ജൂലൈ 12) ആയിരിക്കുമെന്നും ബലിപെരുന്നാള്‍ ജൂലൈ 21ന് ആകുമെന്നും കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസില്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സംയുക്ത മഹല്ല് ഖാസി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ദക്ഷണി കേരള ജംഇയത്തുല്‍ ഉമല ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി എന്നിവര്‍ അറിയിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍, പാളയം ഇമാം വി പി സുഹൈബ് മൗലവി, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാര്‍ എം മുഹമ്മദ് മദനി എന്നിവരും ഇതു സ്ഥിരീകരിച്ചിട്ടുണ്ട്.