Sorry, you need to enable JavaScript to visit this website.

പി.എസ്.സി പരീക്ഷ മാറ്റിയത് അറിയാതെ ഉദ്യോഗാർഥികൾ വലഞ്ഞു

ഇടുക്കി- ഇന്നലെ നടത്താനിരുന്ന പി.എസ്.സി എഴുത്തുപരീക്ഷ മാറിയത് അറിയാതെത്തിയ ഉദ്യോഗാർഥികൾ വലഞ്ഞു. എറണാകുളത്ത് നിന്നടക്കം നൂറുകണക്കിന് വിദ്യാർഥികളാണ് കട്ടപ്പന മേഖലയിലെ സെന്ററുകളിലെത്തിയത്. അതേസമയം പരീക്ഷ മാറ്റിയത് മാധ്യമങ്ങൾ വഴി മുൻകൂട്ടി അറിയിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലേക്കുള്ള ഡ്രൈവർ (ജനറൽ) കാറ്റഗറിയിലേക്കുള്ള പരീക്ഷയായിരുന്നു നടത്താനിരുന്നത്. പരീക്ഷയുടെ നോട്ടിഫിക്കേഷനടക്കം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഈ മാസം അവസാനത്തേക്ക് പരീക്ഷ മാറ്റിയത്. കട്ടപ്പനയിൽ ട്രൈബൽ ഗവ. സ്‌കൂളിലെ സെന്ററടക്കം മൂന്നു സെന്ററുകളിലും രാവിലെ ഉദ്യോഗാർഥികൾ എത്തിയിരുന്നു. പി.എസ്.സിയുടെ ഔദ്യോഗിക സൈറ്റിൽ രാവിലെയാണ് തീയതി നീട്ടിയെന്ന നോട്ടിഫിക്കേഷൻ വന്നതെന്ന് ഉദ്യോഗാർഥികൾ പറയുന്നു.

 

Latest News