കുവൈത്ത് സിറ്റി- ഇന്ത്യയുടെ കോവിഷീല്‍ഡിന് കുവൈത്തില്‍ അംഗീകാരം ലഭിച്ചേക്കും. കുവൈത്ത് അംഗീകരിച്ച ഓക്‌സ്ഫഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ആസ്ട്രസെനക എന്ന്കൂടി ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സീന്‍ എടുത്തവര്‍ സര്‍ട്ടിഫിക്കറ്റില്‍ കോവിഷീല്‍ഡ്/ആസ്ട്രസെനക എന്ന് ചേര്‍ക്കാന്‍ ശ്രദ്ധിക്കണം.
ഇന്ത്യയില്‍ കോവിഷീല്‍ഡ് കുത്തിവച്ചവര്‍ക്ക് രാജ്യത്തു പ്രവേശിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് സൂചന.