അബുദാബി- വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി ഇന്ന് കോവിഡ് ബധിച്ച് നാല് മലയാളികള്‍ മരിച്ചു. കുവൈത്തില്‍ മലയാളി അധ്യാപിക മഞ്ജു പ്രേം (50) കോവിഡാനന്തര സങ്കീര്‍ണതകള്‍മൂലം നിര്യാതയായി. തിരുവനന്തപുരം സ്വദേശിനിയാണ്. ഭര്‍ത്താവ് പ്രേം സുകുമാര്‍ കുവൈത്തില്‍ ബാ്ങ്ക് ഉദ്യോഗസ്ഥനാണ്. മക്കള്‍: വിനയ്, വിസ്മയ.
പത്തനംതിട്ട സ്വദേശി അജയകുമാറാണ് മരിച്ച മറ്റൊരാള്‍. പള്ളുരുത്തി സ്വദേശി സ്റ്റാന്‍ലി, സിദ്ദീഖ് എന്നീ മലയാളികള്‍ ഒമാനിലാണ് മരിച്ചത്.
യു.എ.ഇയില്‍ കോവിഡ്19 ബാധിച്ച് ഏഴു പേര്‍കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,860 ആയി. 24 മണിക്കൂറിനിടെ 1520 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതായും ആകെ രോഗികളുടെ എണ്ണം 6,48,702 ആയതായും ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതുതായി 1,468 പേര്‍ സുഖം പ്രാപിച്ചു.
ഖത്തറിലും ഒരാള്‍ മരിച്ചു.
യു.എ.ഇയില്‍ 2,99,363 പരിശോധനകള്‍ കൂടി നടന്നതോടെ ആകെ കോവിഡ് പരിശോധന 60.2 ദശലക്ഷമായതായി അധികൃതര്‍ പറഞ്ഞു.