റിയാദ് -സൗദി അറേബ്യയിൽ പെട്രോൾ ഉൽപന്നങ്ങൾക്ക് വിലപരിധി നിശ്ചയിച്ചതായി വില നിർണയ സമിതി അറിയിച്ചു. ജൂൺ മാസത്തെ വിലയായിരിക്കും ഇനി മുതൽ പരിഗണിക്കുക. ഇന്നു മുതൽ 91 ഇനം പെട്രോളിന് 2.18 റിയാലും 95 ഇനത്തിന് 2.33 റിയാലുമായിരിക്കും.
കൂടുതൽ സൗദി വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഇനി മുതൽ ഓരോ മാസവും ജൂൺ വിലയേക്കാൾ ഉണ്ടാകുന്ന വില വർധന സർക്കാർ വഹിക്കും. സൗദികളുടെയും വിദേശികളുടെയും ജീവിത ചെലവ് കുറക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് പിന്തുണ നൽകുന്നതിനുമാണിത്. ജൂലൈ മാസം പെട്രോൾ 91 ന് 2.28 റിയാലും 95ന് 2.44 റിയാലുമാണ്. എങ്കിലും ജൂൺ വിലയായിരിക്കും പൊതുജനങ്ങളിൽ നിന്ന് ഈടാക്കുക. അധികം വരുന്ന സംഖ്യ സർക്കാർ വഹിക്കും.