Sorry, you need to enable JavaScript to visit this website.

എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി

തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ മുന്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി. ക്രിമിനല്‍ കേസില്‍ പ്രതിയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. സസ്‌പെന്‍ഷന്‍ കാലാവധി നീട്ടുന്ന കാര്യം കേന്ദ്രത്തെ അറിയിച്ചു.
ക്രിമിനല്‍ കേസില്‍ പ്രതിയായതിനാലാണ് പുതിയ നടപടി. നേരത്തെ സസ്‌പെന്‍ഡ് ചെയ്തത് സിവില്‍ സര്‍വീസ് ചട്ടലംഘനം കണ്ടെത്തിയ പശ്ചാത്തലത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സസ്‌പെന്‍ഷന്‍ കാലാവധി ജൂലൈ 16 ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയാണ് ശിവശങ്കര്‍. സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്ന സുരേഷിനെ സര്‍ക്കാര്‍ ഓഫിസില്‍ നിയമിച്ചതിനെ സംബന്ധിച്ച് അറിവുണ്ടായിരുന്നതുമാണ് സസ്‌പെന്‍ഷനിലേക്കു നയിച്ചത്
ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 2020 ജൂലൈ 16 ന് ശിവശങ്കറിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ക്രിമിനല്‍ കുറ്റത്തിന് അന്വേഷണമോ വിചാരണയോ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സംസ്ഥാന സര്‍ക്കാരിനു സസ്‌പെന്‍ഡ് ചെയ്യാം എന്നാണ് ചട്ടം. 2023 ജനുവരി മാസംവരെ ശിവശങ്കറിനു സര്‍വീസ് ശേഷിക്കുന്നുണ്ട്.
 

Latest News