തൃശൂർ- ചേറ്റുവയിൽ പതിനെട്ട് കിലോ തൂക്കം വരുന്ന 30 കോടിയുടെ ആംബർഗ്രിസുമായി (തിമിംഗല ഛർദി) മൂന്നു പേരെ ഫോറസ്റ്റ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിടികൂടി. വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ്പിടിയിലായത്. സുഗന്ധലേപന വിപണിയിൽ വൻ വിലയുള്ള വസ്തുവാണിത്. സ്വർണത്തെ പോലെയാണിതിനെ കണക്കാക്കുന്നത്.
സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. തിമിംഗലങ്ങൾ ഇടയ്ക്ക് ഛർദ്ദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. ഒമാൻ തീരം ആംബർഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ആംബർഗ്രിസ് ഉപയോഗിക്കുക