മലപ്പുറം-ജില്ലയിലെ വളാഞ്ചേരിക്കു സമീപം വട്ടപ്പാറ വളവിൽ കണ്ടെയ്‌നർ ലോറി താഴ്ചയിലേക്ക് മറിഞ്ഞു. ചരക്കുമായെത്തിയ ലോറി പ്രധാന വളവിൽ നിന്ന് താഴ്ചയിലേക്ക് കുത്തനെ മറിഞ്ഞത്. ലോറി പൂർണമായും തകർന്നു. രണ്ടു പേർക്ക് അപകടത്തിൽ പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
റോഡിന്റെ അശാസ്ത്രീയതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. നാല്‍പത് അടി താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. പരിക്കേറ്റവരെ ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കോഴിക്കോട് നിന്ന തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി.