Sorry, you need to enable JavaScript to visit this website.

കേരളത്തിന്റെ സഹകരണ മേഖലയെ അമിത് ഷാ തകര്‍ക്കുമോ... പ്രതീക്ഷയോടെ സന്ദീപ് വാര്യര്‍

തിരുവനന്തപുരം- സഹകരണ വകുപ്പ് മന്ത്രിയായി അമിത് ഷാ ചുമതലയേല്‍ക്കുന്നത് വലിയ പ്രതീക്ഷ നല്‍കുന്നുവെന്ന് ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യര്‍. അദ്ദേഹത്തിന് സഹകരണ മേഖലയില്‍ വലിയ അനുഭവ സമ്പത്താണുള്ളത്. അമിത് ഷാ ഈ മേഖലയിലേക്ക് ശ്രദ്ധിക്കുമ്പോള്‍ നെഞ്ചിടിക്കുന്നത് കേരളത്തിലെ സഹകരണ മേഖലയെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങാക്കി മാറ്റിയ ഇടത് വലത് മുന്നണികള്‍ക്കാവും.
കേരള ബാങ്കുമായി ബന്ധപ്പെട്ട് നിയമനങ്ങളിലടക്കം നടക്കുന്ന ക്രമക്കേടുകള്‍ക്കെതിരെ അമിത് ഷാക്ക് പരാതി നല്‍കുകയാണെന്നും വിശദാശങ്ങള്‍ പുറമെ നല്‍കുന്നതാണെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

കേന്ദ്രത്തില്‍ ആദ്യമായി രൂപീകരിച്ച സഹകരണ മന്ത്രിയായി അമിത് ഷാ ചുമതലയേല്‍ക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് അതു നല്‍കുന്നത്. സഹകരണത്തിലൂടെ സമൃദ്ധി എന്ന മോഡി സര്‍ക്കാരിന്റെ നയം നടപ്പിലാക്കുന്നതാണ് അമിത് ഷായില്‍ അര്‍പ്പിതമായിട്ടുള്ള ദൗത്യം. രാജ്യത്തെ ഏറ്റവും മികച്ച സഹകാരികളില്‍ ഒരാള്‍ തന്നെയായ അമിത് ഷാക്ക് സഹകരണ മേഖലയില്‍ വലിയ അനുഭവ സമ്പത്താണുള്ളത്. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്ന പ്രവര്‍ത്തന പരിചയവും ഗുജറാത്തിലെ സഹകരണ മേഖലയില്‍ നടത്തിയ ഇടപെടലുകളും അമിത് ഷായ്ക്ക് മുതല്‍ക്കൂട്ടാണ്.

അമിത് ഷാ സഹകരണ മേഖലയിലേക്ക് ശ്രദ്ധിക്കുമ്പോള്‍ നെഞ്ചിടിക്കുന്നത് കേരളത്തിലെ സഹകരണ മേഖലയെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങാക്കി മാറ്റിയ ഇടത് വലത് മുന്നണികള്‍ക്കാവും. കേരള ബാങ്കുമായി ബന്ധപ്പെട്ട് നിയമനങ്ങളിലടക്കം നടക്കുന്ന ക്രമക്കേടുകള്‍ക്കെതിരെ സഹകരണ മന്ത്രി അമിത് ഷാക്ക് പരാതി നല്‍കുകയാണ്. വിശദാംശങ്ങള്‍ പുറകേ നല്‍കുന്നതാണ്.

 

Latest News