മസ്‌കത്ത്- കോവിഡ് മഹാമാരിയെ തുടർന്ന് ഇന്ത്യ അടക്കം 24 രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് ഒമാൻ വിലക്ക് ഏർപ്പെടുത്തി. അനിശ്ചിതകാലത്തേക്കാണ് വിലക്ക്. ഇന്ത്യക്ക പുറമെ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, യു.കെ എന്നീ രാജ്യങ്ങൾക്കും വിലക്കുണ്ട്. തുണീഷ്യ, ലെബനോൺ, ഇറാൻ, ഇറാഖ്, ലിബിയ, ബ്രൂണെ, സിംഗപുർ, ഇന്തോനേഷ്യ, ഫിലിപ്പൈൻ, എതോപ്യ, സുഡാൻ, ടാൻസാനിയ, ദക്ഷിണാഫ്രിക്ക, ഘാന, സിയറ ലിയോൺ, നൈജീരിയ, ഗിയന്ന, കൊളംബിയ, അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങളും വിലക്കുള്ളവയിൽ പെടും.