Sorry, you need to enable JavaScript to visit this website.

കരിപ്പൂരില്‍ പ്രവാസികളെ കുടുക്കുന്ന ഹണിട്രാപ്പ് സംഘം; രണ്ടു പേർ പിടിയില്‍

കൊണ്ടോട്ടി- കരിപ്പൂര്‍ എയർപോർട്ടിലെത്തുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് ഹണിട്രാപ്പ് സംഘം. വിമാനത്താവള പരിസരത്തെ ഹോട്ടല്‍ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു.

കോഴിക്കോട് നല്ലളം പറവത്ത് നിഷാദ്, പെരുവള്ളൂര്‍ സ്വദേശി യാക്കൂബ് എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി വേങ്ങര വാളക്കുട സ്വദേശി ശിഹാബ് കര്‍ണാടകയില്‍ മറ്റൊരു കേസില്‍ ജയിലിലാണ്. കേസുമായി ബന്ധപ്പെട്ട മറ്റ് രണ്ട് പ്രതികള്‍ക്കുള്ള അന്വേഷണം തുടരുകയാണ്. കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള യുവതികളെ കരിപ്പൂരില്‍ എത്തിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് പറയുന്നു.

വിദേശത്തുനിന്ന് നാട്ടിലെത്തുന്നവരുമായി സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പ്.  ഇവരെ പിന്നീട് സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ചെയ്യുന്നത്.

ഒന്നര ലക്ഷം നഷ്ടപ്പെട്ട പ്രവാസിയുടെ പരാതിയെ തുടരർന്നാണ് അന്വേഷണം ആരംഭിച്ചത്.   കഴിഞ്ഞ വര്‍ഷം ജൂണില്‍ യൂറോപ്പില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശിയാണ് പരാതി നല്‍കിയത്. 

സ്തീകള്‍ക്കൊപ്പം നഗ്‌നരായി നിര്‍ത്തി ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയാണ് പണം കവര്‍ന്നതെന്ന് പ്രതികള്‍ സമ്മതിച്ചു. നല്‍കിയിട്ടുണ്ട്. പ്രവാസികള്‍ സംഘത്തിന്‍റെ തട്ടിപ്പിന് ഇരയായായിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

Latest News