അബുദാബി- കോവിഡ് പ്രതിരോധ വാക്സിനായ സിനോഫാം രണ്ടു ഡോസ് എടുത്തവര്‍ ആറ് മാസത്തിനുശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് യു.എ.ഇ ആരോഗ്യ വിഭാഗം അറിയിച്ചു.
പ്രതിരോധശേഷി പുനസ്ഥാപിക്കാന്‍ ഇതു അനിവാര്യമാണെന്ന് യു.എ.ഇ ആരോഗ്യവിഭാഗം വക്താവ് ഡോ. ഫരീദ അല്‍ ഹൊസനി പറഞ്ഞു.
ബൂസ്റ്റര്‍ ഡോസിനായി രജിസ്റ്റര്‍ ചെയ്തവരെ ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷമേ കുത്തിവയ്പ് എടുക്കൂ. പുതിയ വകഭേദങ്ങളെ അതിജീവിക്കാനാകും വിധം പുതിയ വാക്‌സിനാണ് ബൂസ്റ്റര്‍ ഡോസായി കുത്തിവെക്കുന്നത്.
വകഭേദങ്ങളുടെ തീവ്രതയനുസരിച്ച് ചികിത്സയിലും ക്വാറന്റൈനിലും സമയബന്ധിതമായി മാറ്റം വരുത്തുമെന്നും ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ക്വാറന്റൈന്‍ വർധപ്പിച്ചതെന്നും അവര്‍ പറഞ്ഞു.