പത്തനംതിട്ട- നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ മറ്റാരുമില്ലെന്നറിഞ്ഞു അര്‍ധരാത്രി കടന്നു കയറി നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആംബുലന്‍സ് അടൂര്‍ പന്നിവിഴ കാറ്റാടിയില്‍ വിജേഷ്(40) ആണ് അറസ്റ്റിലായത്. ഏനാത്ത് പോലീസ് സ്‌റ്റേഷന്റെ പരിധിയില്‍ ജൂണ്‍ 19 ന് പുലര്‍ച്ചെ 2.30 നാണ് സംഭവം ഉണ്ടായത്. ജനറല്‍ ആശുപത്രിയില്‍ താല്‍കാലിക ജോലി നോക്കുന്ന മാരൂര്‍ സ്വദേശിനിക്ക് നേരെയാണ് പീഡനശ്രമം നടത്തിയത്. ഇതേ ആശുപത്രിയില്‍ ജോലി നോക്കുന്ന ഡ്രൈവറായ വിജേഷുമായി നഴ്‌സിന് പരിചയമുണ്ടായിരുന്നു. ഇത് മുതലെടുത്താണ് രാത്രിയില്‍ പരാതിക്കാരിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലെന്ന് മനസിലാക്കി വിജേഷ് അവിടെ എത്തിയത്. പുറത്തു നിന്നും ഫോണില്‍ വിളിച്ച് കതകു തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തുറന്നില്ല. ആദ്യം സ്‌നേഹത്തോടെ ഇടപഴകിയ യുവാവിന് പിന്നീട് ഭീഷണിയുടെ സ്വരമായി. ഭയന്ന യുവതി വാതില്‍ തുറന്നു കൊടുത്തു. വീടിനകത്ത് കയറിയ വിജേഷ് യുവതിയെ അക്രമിക്കാനും പീഡിപ്പിക്കാനും ശ്രമിക്കുകയുമായിരുന്നു. അക്രമത്തിനിടയില്‍ യുവതി ബഹളം ഉണ്ടാക്കിയതോടെ െ്രെഡവര്‍ ഓടി രക്ഷപെട്ടു.എന്നാല്‍ ഇത് സംബന്ധിച്ച് പരാതി നല്കാന്‍ വൈകി. ജൂലൈ ഏഴിനാണ് യുവതി ഏനാത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി വിവരം അറിഞ്ഞ പ്രതി മുങ്ങിയയെങ്കിലും പോലീസ് തെരച്ചിലില്‍ കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു.