പാലക്കാട്- എ.കെ.ജി വിവാദത്തിന് ശേഷം വി.ടി ബൽറാം പങ്കെടുത്ത ആദ്യ ചടങ്ങിന് നേരെ സി.പി.എം ആക്രമണം. കൂറ്റനാട് സ്വകാര്യ ചടങ്ങിനെത്തിയ ബൽറാമിന് നേരെയാണ് അക്രമണ ശ്രമമുണ്ടായത്. എന്നാൽ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് ഏതാനും സമയം പ്രസംഗിച്ച ശേഷമാണ് ബൽറാം മടങ്ങിയത്. സ്ഥലത്ത് പോലീസ് ഉണ്ടായിട്ടും നിഷ്‌ക്രിയത്വം പാലിച്ചെന്ന് ആരോപണമുണ്ട്. സംഘടിച്ചെത്തിയ കോൺഗ്രസ്-സി.പി.എം പ്രവർത്തകർ ഏറ്റുമുട്ടി. പ്രവർത്തകർ പരസ്പരം കല്ലെറിയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, ബൽറാം പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ ആവശ്യപ്പെട്ടു.