Sorry, you need to enable JavaScript to visit this website.

VIDEO ദുബായ് പോര്‍ട്ടില്‍ സ്‌ഫോടനത്തിനു പിന്നാലെ കപ്പലില്‍ തീപ്പിടിത്തം; ആളപായമില്ല

ദുബായ്- ജബല്‍ അലി തുറമുഖത്ത് നങ്കൂരമിട്ട ചരക്കു കപ്പലിലെ ഒരു കണ്ടെയ്‌നര്‍ പൊട്ടിത്തെറിച്ച് അഗ്നിബാധ. തീ നിയന്ത്രണ വിധേയമാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ ആളപായമില്ല. ബുധനാഴ്ച രാത്രിയാണ് സംഭവം. സ്‌ഫോടനത്തിനു കാരണമെന്തെന്ന് വ്യക്തമല്ല. സമീപത്തെ കെട്ടിടങ്ങളിലെ ജാലകങ്ങള്‍ സ്‌ഫോടനത്തില്‍ വിറച്ചുവെന്ന് ദൃക്‌സാക്ഷകള്‍ പറയുന്നു. അതീവ സുരക്ഷിത മേഖലയാണ് ജബല്‍ അലി തുറമുഖം. കപ്പലുകളുടെ സുഖമമായ നീക്കത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും സംഭവം കാരണം യാതൊരു തടസ്സങ്ങളുമുണ്ടാകില്ലെന്നും തുറമുഖ അധികൃതര്‍ അറിയിച്ചു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വ്യാപാര മേഖലയാണ് ജബല്‍ അലി ഫ്രീ സോണ്‍. ഇവിടെയാണ് തുറമുഖം. 8000ലേറെ കമ്പനികള്‍ ഈ ഫ്രീ സോണില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദുബായ് സര്‍ക്കാരിന്റെ ജിഡിപിയുടെ 23 ശതമാനവും ജബല്‍ അലി ഫ്രീ സോണിന്റെ സംഭാവനയാണ്.

Latest News