കോഴിക്കോട്- വി.ടി ബൽറാം എം.എൽ.എക്ക് പിന്തുണയുമായി യൂത്ത് ലീഗ്. ബൽറാമിനെതിരെ സി.പി.എം നടത്തുന്ന അക്രമം ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. എ.കെ.ജി യെ കുറിച്ച് വി.ടി ബൽറാം നടത്തിയ പദപ്രയോഗവും വിമർശനവും വസ്തുതാപരമായി ഖണ്ഡിക്കുക എന്നതാണ് ജനാധിപത്യത്തിന് ചേർന്നത്. സമാനമായ പ്രസ്താവനകൾ നടത്തിയ സി.പി.എം നേതാക്കൾക്ക് നേരെയും അക്രമം അഴിച്ചുവിടാൻ എതിരാളികൾ തീരുമാനിച്ചിരുന്നെങ്കിൽ സി.പി.എമ്മിന്റെ എത്ര നേതാക്കൾ തെരുവിൽ ബാക്കിയുണ്ടാവുമെന്നും ബൽറാമിന് യൂത്ത് ലീഗിന്റെ പൂർണ്ണ പിന്തുണയെന്നും ഫിറോസ് വ്യക്തമാക്കി.